Rasam Recipe In Malayalam

Rasam Recipe In Malayalam Kerala Style 2023 (എളുപ്പത്തിൽ നാടൻ രസം)

എന്താണ് രസം? ദക്ഷിണേന്ത്യൻ പരമ്പരാഗത സൂപ്പാണ് രസം.

തക്കാളി പുളി എന്നിവ സുഗന്ധഗന്ധമുള്ള സസ്യങ്ങൾ, കടുക്,ജീരകം എന്നിവയുമായി വേവിച്ചെടുക്കുന്നതാണ് രസം.

ഇത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ദക്ഷിണേന്ത്യയിൽ മൊത്തത്തിലാണ്. ഓരോരോ സ്റ്റേറ്റിനും തനി തനി രുചികളാണ്.

കേരളത്തിൽ പൊതുവിൽ കണ്ടുവരുന്ന രസക്കൂട്ടാണ് താഴെ കൊടുത്തിരിക്കുന്നത്. എല്ലാവരും വീട്ടിൽ ഉണ്ടാക്കി നോക്കുമല്ലോ..

Rasam Recipe In Malayalam Kerala Style(എളുപ്പത്തിൽ നാടൻ രസം)

തുടക്കക്കാർക്ക് ഉണ്ടാക്കാൻ പറ്റിയ ഏറ്റവും നല്ല കറിയാണ് രസം. മുതിർന്നവർക്കും താഴെയുള്ള കുട്ടികൾക്കും കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല കൂട്ടാനുമാണ് രസം.

രസം നമുക്ക് ഒരു ദിവസം കൂടെ വേണമെങ്കിൽ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം. കഴിക്കുന്നതിനു മുമ്പ് ചൂടാക്കിയാൽ മാത്രം മതി.

രസത്തിന്റെ രുചിക്കൂട്ട് എരിവും പുളിയും മധുരവും കൂടാതെ വെളുത്തുള്ളിയുടെയും വെളുത്തുള്ളിയുടെയും കുരുമുളകും ചേർന്നുള്ളതാണ്. അതുകൊണ്ടുതന്നെ പ്രത്യേക രുചിയാണ് രസം കഴിക്കാൻ.

How To Make Rasam Recipe In Malayalam Kerala Style

How To Make Rasam In Malayalam | രസം ഉണ്ടാക്കുന്ന വിധം

മലയാളികൾക്ക് ഏറ്റവും എളുപ്പത്തിൽ രസമുണ്ടാക്കുന്ന രീതിയാണ് താഴെ കൊടുത്തിരിക്കുന്നത് എല്ലാവരും ഉണ്ടാക്കി കഴിഞ്ഞ് അഭിപ്രായം രേഖപ്പെടുത്തണം . താഴെ വളരെ രൂപത്തിൽ വേറെ രീതിയിൽ രസം ഉണ്ടാക്കുന്ന രീതിയും കൊടുത്തിട്ടുണ്ട് നന്ദി.

Rasam Recipe In Malayalam

Total Time Needed :

30

Minutes

Equipments

– ചീനച്ചട്ടി 1
– കയിൽ 1
– കത്തി 1
– ചെറിയ ചീനച്ചട്ടി 1

Ingredients

പഴുത്ത തക്കാളി – 2 എണ്ണം
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ജീരകപ്പൊടി – 1 ടീസ്പൂൺ
കുരുമുളകു പൊടി – 1 ടേബിൾസ്പൂൺ
വാളൻ പുളി – ഒരു ചെറു നാരങ്ങാ വലുപ്പത്തിൽ
വെള്ളം – 2 കപ്പ്‌
കറിവേപ്പില – 4-5 തണ്ട്
വെളിച്ചെണ്ണ – 2.5 ടേബിൾസ്പൂൺ
കായം – 1/2 ടീസ്പൂൺ
പച്ചമുളക് – 4 എണ്ണം
വെളുത്തുള്ളി – 4 അല്ലി
വറ്റൽ മുളക് – 3 എണ്ണം
ഉലുവ – ചെറിയ നുള്ള്
കടുക്‌ – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

Steps to make kerala rasam.

Step 1

ആദ്യമായി വാളൻപുളി അര ഗ്ലാസ് ചൂടുവെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് എടുത്തു വയ്ക്കുക

Step 2

മിക്സിയിൽ ചെറുതായി ഒന്ന് ചതച്ചെടുക്കുക. അരഞ്ഞു പോകാതെ സൂക്ഷിക്കുക.

Step 3

പുളിപ്പിഴിഞ്ഞതും തക്കാളിയും അതിനു ചേർത്തു തന്നെ ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. അതിനുശേഷം നന്നായി തിളപ്പിക്കുക,

Step 3

ആദ്യ തിള വന്നതിനുശേഷം ജീരകപ്പൊടി മഞ്ഞൾപ്പൊടി കായം കുരുമുളകുപൊടി വെളുത്തുള്ളി ചതച്ചത് കൂടെ പച്ചമുളക് ചേർത്ത് വീണ്ടും നന്നായി തിളപ്പിക്കുക.

Step 4

ആദ്യ തിള വന്നതിനുശേഷം ജീരകപ്പൊടി മഞ്ഞൾപ്പൊടി കായം കുരുമുളകുപൊടി വെളുത്തുള്ളി ചതച്ചത് കൂടെ പച്ചമുളക് ചേർത്ത് വീണ്ടും നന്നായി തിളപ്പിക്കുക

Step 5

മറ്റൊരു ചെറിയ പാത്രത്തിൽ കടുക് വറ്റൽമുളക് പച്ചമുളക് കറിവേപ്പില ഉലുവ എന്നിവ വറുത്ത് ഈ രസത്തിൽ ചേർക്കുക.രുചികരമായ രസം റെഡി.

Recipe special notes

മല്ലിയില താല്പര്യമുള്ളവർക്ക് ഏറ്റവും അവസാനം മല്ലിയില മുകളിൽ ഇടാവുന്നതാണ്.
ചോറിനൊപ്പം കൂട്ടുന്നതിനൊപ്പം ഈ രസം തന്നെ ബിരിയാണിക്ക് ശേഷം കുടിക്കുന്നവരും ധാരാളം കേരളത്തിൽ ഉണ്ട്.

Easy Rasam Recipe in Malayalam Video

കേരളത്തിൽ മറ്റൊരു രീതിയിൽ രസം വയ്ക്കുന്നത് കണ്ടു നോക്കൂ.

FOCUS KERALAM

ഫോക്കസ് കേരള നിങ്ങൾക്ക് വേണ്ടി പ്രത്യേകം തിരഞ്ഞെടുത്ത പാചക കുറിപ്പുകൾ ആണ് പങ്ക് വയ്ക്കുന്നത് .ഈ വെബ്സൈറ്റിനെ കുറിച്ചും ഈ Rasam Recipe In Malayalam Kerala Style 2023 (എളുപ്പത്തിൽ നാടൻ രസം) കുറിച്ചും മറ്റുള്ളവരോട് പങ്കുവെയ്ക്കണം എന്ന് അഭ്യർത്ഥിക്കുന്നു. താങ്കളുടെ അഭിപ്രായങ്ങൾ കമന്റിൽ രേഖപ്പെടുത്തുമല്ലോ.. ഈ ലേഖനം വായിച്ചതിന് നന്ദി.

FAQ

What is the benefits of rasam?

തയാമിൻ, ഫോളിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ സി, നിയാസിൻ, റൈബോഫ്ലേവിൻ തുടങ്ങിയ അവശ്യ വിറ്റാമിനുകളാൽ സമ്പുഷ്ടമാണ് രസം.

Which state is rasam from?

തമിഴ്നാട്

What is rasam in food?

സുഗന്ധവ്യഞ്ജനങ്ങളുടെ സൂപ്പായ രസം ഒരു പരമ്പരാഗത ദക്ഷിണേന്ത്യൻ ഭക്ഷണമാണ്.

Leave a Comment

Your email address will not be published. Required fields are marked *